
കോമണ്‍വെല്‍ത്ത് ഗെയിംസ്:പി.വി.സിന്ധുവിന് സ്വർണം
ബര്‍മിങ്ങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റൺ ചാമ്പ്യനായി പി.വി.സിന്ധു. ഫൈനലില്‍ കനേഡിയന്‍ താരം മിഷേൽ ലീയെ തകര്‍ത്താണ് സ്വര്‍ണ നേട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ സിന്ധുവിന്റെ ആദ്യ വ്യക്തിഗത സ്വര്‍ണമാണിത്. എതിരാളിക്ക് ഒരു ഘട്ടത്തിലും അവസരം നല്‍കാതെ 21-15, 21-13 എന്ന സ്കോറിൽ നേരിട്ടുള്ള പോരാട്ടത്തിലാണ് സിന്ധുവിന്റെ വിജയം.
പരിക്കിനെ അതിജീവിച്ചുകൊണ്ടാണ് സിന്ധു മത്സരിക്കാനിറങ്ങിയത്. പി.വി.സിന്ധു 2014 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും, 2018ല്‍ വെള്ളിയും നേടിയിരുന്നു.