
ഡാമുകൾ തുറക്കുന്നു: ജാഗ്രത വേണമെന്ന് അധികൃതർ
ഇടുക്കി: സ്പിൽവേ ഷട്ടറുകൾ തുറന്ന നടപടിക്ക് ശേഷവും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 2385.18 അടിയാണ് നിലവിലെ ജലനിരപ്പ്.മുല്ലപ്പെരിയാർ അണക്കെട്ടിൽ 138.75 അടി വെള്ളമുണ്ട്.
കക്കി-ആനത്തോട് അണക്കെട്ടുകൾ ഇന്ന് തുറക്കും. ഇടമലയാർ അണക്കെട്ട് നാളെ തുറക്കും. എറണാകുളം ജില്ലയിൽ ജാഗ്രതാ പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര ഡാം തുറന്നു. ഇന്ന് രാവിലെ എട്ടിനാണ് ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 8.50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ കടന്നതിനെ തുടര്‍ന്നാണ് ഡാം തുറന്നത്. കോട്ടാത്തറ മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉളളതിനാല്‍ ഈ ഭാഗത്ത് നിന്ന് ആളുകളെ പൂര്‍ണമായി മാറ്റിയിട്ടുണ്ട്.
സമീപത്തെ പുഴകളില്‍ ഇറങ്ങരുതെന്ന് ആളുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ഡാം തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജനും ജില്ലാ കലക്ടറും അടക്കമുള്ളവര്‍ ഡാമിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.