
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പാർലമെന്റ് ഹൗസിൽ പുരോഗമിക്കുന്നു
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്നു രാവിലെ 10 മണിയോടെ പാർലമെന്റ് ഹൗസിൽ ആരംഭിച്ചു. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷമുന്നണിയിലെ മാർഗരറ്റ് ആൽവയുമാണു സ്ഥാനാർഥികൾ. ഇന്ന് രാത്രിയോടെ ഇന്ത്യയുടെ 14 മതത്തെ ഉപരാഷ്ടപതി ആരെന്ന് അറിയാം.
എൻഡിഎ ഇതര കക്ഷികളായ ബിഎസ്പി, വൈഎസ്ആർസി, ബിജെഡി എന്നിവയുടെ പിന്തുണ ജഗദീപ് ധൻകറിന്റെ വിജയസാധ്യത കൂട്ടുന്നു . തൃണമൂൽ കോൺഗ്രസ് വോട്ടെടുപെടുപ്പിൽ നിന്ന് വിട്ട് നിൽക്കുന്നത് മാർഗരറ്റ് ആൽവക്ക് തിരിച്ചടിയാണ് . ലോക്സഭയിലും രാജ്യസഭയിലുമായി 36 എംപിമാരാണ് തൃണമൂൽ കോൺഗ്രസിനുള്ളത് .
ഇന്ത്യയുടെ 13 മത് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച ചുമതലയേൽക്കും.ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണു വോട്ടർമാർ. നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണു രാജ്യസഭയുടെ ചെയർപേഴ്സൺ.
