
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 11.30ന് തുറക്കും. രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്ററാണ് ഉയർത്തുക. ആദ്യ രണ്ട് മണിക്കൂറില്‍ 534 ഘനയടി വെള്ളം ഒഴുക്കും. രണ്ട് മണിക്കൂറിന് ശേഷം 1,000 ഘനയടിയായി ആക്കും.
ഇത് സംബന്ധിച്ച് കേരളം തമിഴ്നാടിനു മുന്നറിയിപ്പ് നൽകി . സുരക്ഷാ ക്രമീകരണങ്ങൾ തയാറെന്ന് അധികൃതർ അറിയിച്ചു. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് 137.25 അടിയാണ്.
അതേസമയം, ഇടുക്കി ഡാമും തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
