
ആർ സി സി യിൽ കീമോ കഴിഞ്ഞിറങ്ങുന്ന രോഗികൾ പടിക്കെട്ടിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത് : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ നിന്ന് കീമോ തെറാപ്പി ചികിത്സ കഴിഞ്ഞു വരുന്ന രോഗികൾക്ക് പോലും പടിക്കെട്ടിറങ്ങേണ്ടി വരുന്നുണ്ട്. ഈ സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. കുമാരപുരം സ്വദേശി സലിം ജേക്കബ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍
രാത്രിയിൽ കീമോതെറാപ്പി കഴിഞ്ഞു വരുന്ന രോഗികൾക്ക് ലിഫ്റ്റ് സൗകര്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആർ സി സി ഡയറക്ടർക്ക് കർശന നിർദ്ദേശം നൽകി. ആർ സി സി കെട്ടിടത്തിലെ ന്യൂ ബ്ലോക്കിലുള്ള 5,6 നിലകളിലാണ് കീമോതെറാപ്പി നൽകുന്നത്.

ആർ സി സി ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഓരോ മാസവും ശാശരി 7800 രോഗികൾക്ക് കീമോ നൽകുന്നുണ്ട്. ഇതിൽ 400 ഓളം രോഗികൾക്ക് വൈകിട്ട് 7.30 ന് ശേഷമാണ് കീമോ നൽകുന്നത്. രോഗികൾക്ക് വേണ്ടി ഇ- ബ്ലോക്കിൽ 5 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ലിഫ്റ്റിന്റെ ഉപയോഗത്തെ കുറിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ രോഗികൾക്ക് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
