
ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത്
അധികാരമേറ്റു. രാവിലെ 10.15ന് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എന്‍.വി. രമണ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു.
രാവിലെ പാര്‍ലമെന്‍റ് ഹൗസിലെത്തിയ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും രാജ്യസഭാ, ലോക്‌സഭാ അധ്യക്ഷന്മാരും ചീഫ് ജസ്റ്റീസും ചേര്‍ന്നു സ്വീകരിച്ച് സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
…………………….