
നടിയെ ആക്രമിച്ച കേസ്: അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്‍റെ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഫോണിലെ തെളിവു നശിപ്പിച്ച സംഭവത്തിലും ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നതായി അനുബന്ധ കുറ്റപത്രം പറയുന്നു. ദിലീപിന്‍റെ അഭിഭാഷകർക്ക് എതിരെയുള്ള അന്വേഷണവും അവസാനിപ്പിട്ടില്ലെന്ന് അനുബന്ധ കുറ്റപത്രത്തിലുണ്ട്.