മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വധശ്രമക്കേസ്: കൂ​ടു​ത​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കൂ​ടു​ത​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലു​ള്ള നേ​താ​ക്ക​ള്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ക.

കേസില്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ബ​രി​നാ​ഥി​ന് ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. 

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു​ത​ന്നെ വാ​ട്ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം നേ​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്

Leave a Reply

Your email address will not be published.

Previous post രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വിജയമുറപ്പിച്ച് മുര്‍മ്മു
Next post കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി: പട്ടിണി മാർച്ചുമായി ജീവനക്കാരും കുടുംബാംഗങ്ങളും