
രാഷ്ട്രപതി വോട്ടെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാ മത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മുവും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയുമാണ് മത്സരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തുമണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചു. എംഎല്‍എമാര്‍ സംസ്ഥാന നിയമസഭാ മന്ദിരങ്ങളിലും വോട്ട് രേഖപ്പെടുത്തുന്നു.
പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജില്‍ 4,896 അംഗങ്ങളുണ്ട്. ഇതില്‍ ലോക്‌സഭയില്‍ നിന്നുള്ള 543 എംപിമാര്‍ക്കും 233 രാജ്യസഭാ എംപിമാര്‍ക്കും പുറമേ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 4,120 എംഎല്‍എമാരും ഉള്‍പ്പെടുന്നു.