കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരുക്കേറ്റു

മലപ്പുറം :കാട്ടാനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള ശ്രമത്തിനിടെ പോലീസുകാരന് പരിക്കേറ്റു. കാട്ടാനയെ കാട്ടിലേക്ക് തുരത്തുന്നതിനിടെ പോത്തുകൽ സിവിൽ പോലീസ് ഓഫീസർ സഞ്ജീവിനാണ് പരിക്കേറ്റത് .
ഇന്ന് രാവിലെയാണ് ചാലിയാർ പുഴ നീന്തി കടന്ന് ആന ജനവാസകേന്ദ്രത്തിലെത്തിയത്. ജനങ്ങയും പോലീസുംവനപാലകരും ചേർന്ന് ആനയെ തിരിച്ച കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ സഞ്ജീവൻറെ നെഞ്ചിൽ ആന തുമ്പികൈ കൊണ്ട് അടിക്കുകയായിരുന്നു .

സഞ്ജീവന് നിലംബൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുസ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നത് .

ജനവാസകേന്ദ്രത്തിലിറങ്ങിയ ആന തിരിച്ച് ചാലിയാർ പുഴ നീന്തി കാട്ടിലേക്ക് പോയെങ്കിലും ഭീതിയിലാണ് ജനങ്ങൾ

Leave a Reply

Your email address will not be published.

Previous post കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് ബന്ധുക്കള്‍; ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് പോലീസ്
Next post ശ്രീലങ്കയില്‍ വീണ്ടും ജനകീയ പ്രതിഷേധം; ജനങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരം വളഞ്ഞു