
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതി കയ്യേറി പ്രതിഷേധക്കാര്‍. പ്രസിഡന്റ് രാജ്യം വിട്ടു എന്ന് റിപ്പോർട്ട്
കൊളംബോ : ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വസതി കയ്യേറി പ്രതിഷേധക്കാര്‍. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ രജപക്സെ രാജ്യം വിട്ടെന്നാണ് വിവരം.
ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെ രാജ്യത്ത് പ്രക്ഷോഭം കടുത്തിരുന്നു. ആയിരക്കണക്കിനാളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊളംബോയിലെത്തിയിരുന്നു. പ്രക്ഷോഭകര്‍ ഇന്ന് രാവിലെയോടെ രജപക്സെയുടെ ഔദ്യോഗിക വസതി വളഞ്ഞതോടെയാണ് അദ്ദേഹം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട് .സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ച് പ്രക്ഷോഭകര്‍ വസതിയുടെ അകത്ത് കടന്നു. വസതിയുടെ ജനാലചില്ലുകളും ഗേറ്റുകളും ഉള്‍പ്പെടെ തകര്‍ത്താണ് പ്രതിഷേധക്കാര്‍ അകത്തെത്തിയത്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷാഭത്തിനു പിന്നാലെ, മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോട്ടബയ പ്രസിഡന്റായി തുടരുകയായിരുന്നു.