ഗോൾവാൾക്കർ പരാമർശം; പ്രതിപക്ഷ നേതാവിന് ആർ എസ് എസ് നോട്ടീസ്

തിരുവനന്തപുരം:ഗോള്‍വാള്‍ക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശൻ. ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വി.ഡി.സതീശന്റെ ആക്ഷേപം. 

ഗോൾവാൾക്കറിനെ കുറിച്ചുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസ് നോട്ടീസ് അയച്ചിരുന്നു.ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ‘ബഞ്ച് ഒഫ് തോട്ട്സ്’ എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ മല്ലപ്പള്ളിയിൽ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. എന്നാൽ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിൽ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഒഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous post ഇന്ത്യയ്ക്ക് ഉറ്റ സുഹൃത്തിനെ നഷ്ടമായി: പ്രധാനമന്ത്രി
Next post എ കെ ജി സെന്റർ ആക്രമണം: ഇരുട്ടിൽ തപ്പി പൊലീസ്