
സജി ചെറിയാൻ രാജി വെച്ചത് പാർട്ടി പറഞ്ഞിട്ട് : കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതവും സന്ദര്‍ഭോചിതവുമായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ല. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം.വീഴ്ച മനസിലാക്കി സജി ചെറിയാന് വേഗത്തില്‍ രാജിക്കു സന്നദ്ധമായി. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നത് തന്നെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും കോടിയേരി പറഞ്ഞു
ഉന്നതമായ ജനാധിപത്യ മൂല്യമാണ് സജി ചെറിയാൻ ഉയര്‍ത്തിപ്പിടിച്ചത്. ഈ സംഭവം ദൂരവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്നങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ ജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി ചെറിയാന് പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില്‍ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്ന നിലപാടല്ലേ പാര്‍ട്ടി പറയുകയെന്നും അദ്ദേഹം കൂടി ചേർത്തു .