മംഗലാപുരത്ത് ഉരുൾപൊട്ടൽ: മൂന്ന് മലയാളികൾ മരിച്ചു

മംഗലാപുരം : മംഗലാപുരം പഞ്ചികളിൽ ഉരുൾപൊട്ടലിൽ മൂന്നു മലയാളികൾ മരിച്ചു . ഇന്നലെ രാത്രി10 30 നാണ് ഉരുൾപൊട്ടൽ ഉണ്ടായത് . കേരളത്തിൽ നിന്നുള്ള അഞ്ചു പേരാണ് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തു താമസിച്ചിരുന്നത് . ഇവർ തോട്ടം തൊഴിലാളികളാണ് . പാലക്കാട് സ്വദേശി ബിജു , ആലപ്പുഴ സ്വദേശി സന്തോഷ് , കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദശി ജോണി ചികിത്സയിലാണ് .

കേരളത്തിലും കർണാടകയിലും ശക്തമായ മഴയാണ് . ഈ മഴയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കനത്ത മഴ ആയതിനാൽ ജാഗ്രത പാലിക്കണമെന്നും മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published.

Previous post പി.​ടി. ഉ​ഷ​യും ഇ​ള​യ​രാ​ജ​യും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്
Next post യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല; മുഖ്യമന്ത്രി