
സജി ചെറിയാന് പകരം മന്ത്രി ഉണ്ടാകില്ലെന്ന് സൂചന
തിരുവനന്തപുരം : ഭരണഘടന വിവാദ പ്രസംഗത്തെത്തുടർന്ന് രാജി വെച്ച മന്ത്രി സജി ചെറിയാന് പകരം മന്ത്രി ഉണ്ടാകില്ലെന്ന് സൂചന . മുൻ മന്ത്രി സജി ചെറിയാൻ കൈകാരം ചെയ്തിരുന്ന സാംസ്കാരിക ഫിഷറീസ് വകുപ്പുകൾ മുഖ്യ മന്ത്രി കയ്യിൽ വെക്കുകയോ മറ്റ് മന്ത്രിമാരെ ഏൽപ്പിക്കുകയോ ചെയ്യുമെന്നാണ് സൂചന .
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ ഇന്ന് വൈകുന്നേരമാണ് രാജി വെച്ചത് .
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലായെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നുമാണ് സജി ചെറിയാൻ പറഞ്ഞത് . തൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു എന്ന് ആരോപിച്ചാണ് മുൻ മന്ത്രി സജി ചെറിയാൻ രാജി വെച്ചത് . സജി ചെറിയാൻ തൻ്റെ പരാമർശനത്തിൽ ഖേദം പ്രകടിപ്പിക്കുകയോ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയോ ചെയ്തില്ല