രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച 29 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

വ​യ​നാ​ട്: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച കേ​സി​ൽ 29 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം അനുവദിച്ച് ക​ൽ​പ്പ​റ്റ സി​ജെ​എം കോ​ട​തി​. റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​വ​ർ വ്യാ​ഴാ​ഴ്ച ജ​യി​ൽ മോ​ചി​ത​രാ​കും.

വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ലെ കൈ​നാ​ട്ടി റി​ല​യ​ൻ​സ് പ​ന്പി​നു സ​മീ​പ​മു​ള്ള ഓ​ഫീ​സാ​ണ് എ​സ്എ​ഫ്ഐ​ക്കാ​ർ ആ​ക്ര​മി​ച്ച​ത്. പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് എ​സ്എ​ഫ്ഐ​ക്കാ​ർ ഷ​ട്ട​ർ പൊ​ളി​ച്ച് ഓ​ഫീ​സി​ൽ ത​ള്ളി​ക്ക​യ​റി നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത്. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വി​ഷ​യ​ത്തി​ൽ എം​പി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു എ​സ്എ​ഫ്ഐ മാ​ർ​ച്ച്.

ഇ​രു​നൂ​റി​ലേ​റെ എ​സ്എ​ഫ്ഐ​ക്കാ​രാ​ണു പ്ര​ക​ട​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ​സ​മ​യം ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഏ​താ​നും പോ​ലീ​സു​കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു എ​സ്എ​ഫ്ഐ​ക്കാ​ർ ഷ​ട്ട​ർ പൊ​ളി​ച്ച് ഓ​ഫീ​സി​ൽ ക​ട​ന്ന​ത്.

കാ​ബി​ൻ, ഫ​ർ​ണി​ച്ച​ർ തു​ട​ങ്ങി​യ​വ അ​ടി​ച്ചു​ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ ഓ​ഫീ​സി​ൽ വാ​ഴ​ത്തൈ നാ​ട്ടി. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published.

Previous post കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 14.5 കോടി: മന്ത്രി വീണാ ജോര്‍ജ്
Next post മന്ത്രി സജി ചെറിയാൻ രാജി വെച്ചു