
മന്ത്രി സജി ചെറിയാനെതിരേ ഹർജി; വെള്ളിയാഴ്ച പരിഗണിക്കും
പത്തനംതിട്ട: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു.
മന്ത്രിയുടെ പ്രസംഗത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി.
പ്രസംഗത്തിൽ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിലാണ് മന്ത്രി സംസാരിച്ചതെന്നും അതിനാൽ നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.