ഗ്യാൻവാപി കേസ് : വാരണാസി ജില്ലാ കോടതിയിൽ ഇന്ന് വിചാരണ പുനരാരംഭിക്കും

ഗ്യാൻവാപി കേസിൽ വാരണാസി ജില്ലാ കോടതിയിൽ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിവിൽ കോടതിയിൽ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്.

പ്രാർത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകൾ നൽകിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സർവേ റിപ്പോർട്ടും കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published.

Previous post ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബിജെപി നേതാവ്
Next post എ കെ ജി സെന്റർ ആക്രമണം; അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു