യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിന് വിമർശനം

പാലക്കാട്ടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിന് വിമർശനം. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഷോ കാണിക്കുകയാണ് എന്നാണ് വിമർശനം. യൂത്ത് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നു. ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരാൻ സാധിക്കുകയില്ലെന്ന് കോൺഗ്രസ് പ്രതിനിധികൾ വിമർശിച്ചു.

പണിയെടുക്കാൻ ഒരു വിഭാഗവും നേതാക്കളാകാൻ ഒരു വിഭാഗവും എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത് എന്നും വിമർശനമുയർന്നു. സംഘടന പ്രമേയത്തിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങൾ ഉയർന്ന് വന്നത് ജൂലൈ രണ്ടിനാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ക്യാമ്പിന് തുടക്കമായത്.

പാലക്കാട് അഹല്യ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിൽ ഇന്ന് സംഘടനാ പ്രമേയം അവതരിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള ആളുകൾ ക്യാമ്പിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരത്തോടെ ക്യാമ്പ് സമാപിക്കും.

Leave a Reply

Your email address will not be published.

Previous post ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു
Next post രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ