ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. തീപിടുത്തം ട്രെയിനിന്റെ എഞ്ചിൻ ഭാഗത്താണ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല.

എഞ്ചിനിൽ നിന്ന് മറ്റ് ബോ​ഗികളിലേക്ക് തീ പടരാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.ഏകദേശം 5 ഫയർ എഞ്ചിൻ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published.

Previous post യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയം; കുറ്റപ്പെടുത്തലുമായി ഇന്ത്യ
Next post യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിന് വിമർശനം