വി​ജ​യ് ബാ​ബു​വി​നെ​തി​രെ അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ്ബാ​ബു​വി​നെ​തി​രേ അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ൽ. വി​ജ​യ്ബാ​ബു​വി​ന്‍റെ മു​ൻ​കൂ​ർ​ ജാ​മ്യം റ​ദ്ദാ​ക്ക​ണമെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​തി​ജീ​വി​ത കോ​ട​തി​യെ സ​മീ​പി​ച്ചത്.

ജാ​മ്യ​ത്തി​ലു​ള്ള പ്ര​തി സാ​ക്ഷി​ക​ളെ​യും ത​ന്നെ​യും സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ടെന്നും പ്ര​തി​യു​ടെ സ​മൂ​ഹ​ത്തി​ലെ സ്വാ​ധീ​നം ക​ണ​ക്കി​ലെ​ടു​ത്ത് കേ​സി​ൽ ഇ​ട​പെ​ടാ​ൻ ഇ​ട​യു​ണ്ടെ​ന്നും കാണിച്ചാണ് അതിജീവിത ഹ​ർ‌​ജി നൽകിയത് . വിദേശത്തേക്ക് പ്രതി കടന്നത് കേസിൽ നിന്ന് രക്ഷപെടാനാണെന്നും ഹൈക്കോടതി അത് പരിഗണിക്കാതെയാണ് മുൻ‌കൂർ ജാമ്യം നൽകിയതെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു .

Leave a Reply

Your email address will not be published.

Previous post ദ്രൗപതി മുർമ്മു: ബി.ജെപിയുടെ ലക്ഷ്യം വലുത്
Next post സോളാർ കേസ് പ്രതിയുടെ പരാതിയിൽ പി.​സി.​ജോ​ർ​ജ് അ​റ​സ്റ്റി​ൽ