കല്ലമ്പലത്തിൽ ഒ​രു ​വീ​ട്ടി​ലെ അ​ഞ്ചു​പേ​ർ മ​രി​ച്ച നി​ല​യി​ൽ

കല്ലമ്പലം : ക​ല്ല​മ്പ​ല​ത്ത് ആലങ്കോട് ചാത്തന്‍പാറയില്‍ ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേ​രെ മ​രി​ച്ച നി​ല​യി​ൽ. ചാ​ത്ത​മ്പാ​റ ക​ട​യി​ൽ വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ, ഭാ​ര്യ സ​ന്ധ്യ, മ​ക്ക​ളാ​യ അ​മേ​യ, അ​ജീ​ഷ്, സ​ന്ധ്യ​യു​ടെ മാ​തൃ​സ​ഹോ​ദ​രി ദേ​വ​കി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ല്ല​മ്പ​ല​ത്ത് ത​ട്ടു​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു മ​ണി​ക്കു​ട്ട​ൻ.

മ​ണി​ക്കു​ട്ട​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും മ​റ്റു​ള്ള​വ​ർ വി​ഷം ​ക​ഴി​ച്ച് മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. ആത്മഹത്യയോ അല്ലെങ്കിൽ മറ്റുള്ളവര്‍ക്ക് വിഷം നല്‍കിയ ശേഷം മണിക്കുട്ടന്‍ തൂങ്ങി മരിച്ചതോ ആകാമെന്ന് പോലീസ് പറഞ്ഞു . തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. കൂടാതെ മണിക്കുട്ടന് മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

ക​ട​ബാ​ധ്യ​ത​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ര​ണ്ടു ദി​വ​സ​മാ​യി ക​ട തു​റ​ന്നി​രു​ന്നി​ല്ല. മ​ണി​ക്കു​ട്ട​നെ​യും കു​ടും​ബ​ത്തെ​യും പു​റ​ത്ത് കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published.

Previous post ദ്രൗപതി മുർമ്മു: ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യം എന്ത്?
Next post ഷഹാനയുടെ ആത്മഹത്യ ; ഭർത്താവ് സജാദ് കുറ്റക്കാരൻ