പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പാസ്റ്റർ അറസ്റ്റിൽ

വിതുര: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തെട്ടുകാരനായ പാസ്റ്ററെ പൊലീസ് അറസ്റ്റുചെയ്തു. വിതുര സ്വദേശി ബെഞ്ചമിനാണ് അറസ്റ്റിലായത്. ആറുമാസം മുമ്പ് ഒരു കൂട്ടുകാരിയോടൊപ്പം ബെഞ്ചമിന്റെ വീട്ടിൽ പോയപ്പേഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പുറത്താരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.വീട്ടിലെത്തിയ പെൺകുട്ടി നടന്ന കാര്യമെല്ലാം സഹോദരിയോട് പറഞ്ഞു. കഴിഞ്ഞദിവസം സ്കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗ് വിധേയമാക്കിയപ്പോഴാണ് 12 വയസുക്കാരിയുടെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ വിതുര പൊലീസിനെ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു .

Leave a Reply

Your email address will not be published.

Previous post എകെജി സെന്റർ ആക്രമണം: സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ: കെ.സുരേന്ദ്രൻ
Next post എകെജി സെന്‍ററിനെതിരായ അക്രമം; അപലപിച്ച് എംഎം ഹസ്സന്‍