
നബി വിരുദ്ധ പരാമർശം, നൂപുർ ശർമ്മ മാപ്പ് പറയണം: സുപ്രീംകോടതി
ദില്ലി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്കോരീം കോടതി പരാമര്‍ശം. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണ്. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലുകളില്‍ ചർച്ച ചെയ്തത് എന്തിനെന്നും കോടതി ചോദിച്ചു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.
