സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നു: വി മുരളീധരൻ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങളിൽ മേൽ വിദേശകാര്യവകുപ്പിന് പരാതി കിട്ടിയാൽ അന്വേഷിക്കും. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാർ ജീവനക്കാരന് എങ്ങനെ സംസ്ഥാന സർക്കാർ ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകിയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

‘കേന്ദ്രസർക്കാരിന്റെ വിദേശകാര്യവകുപ്പിന് മുന്നിൽ ഈ കാര്യങ്ങൾ ഔദ്യോഗികമായിട്ട് എത്തിയാൽ തീർച്ചയായും ആ കാര്യത്തിൽ അന്വേഷണമുണ്ടാകും. ഒരു അധികാരവുമില്ലാത്തയാൾക്ക്, കരാർ ജീവനക്കാരന് ഈ ലോകത്ത് ഡിപ്ലോമാറ്റിക് ഐ ഡി കാർഡ് കൊടുത്ത ഒരു ചരിത്രവും ഉണ്ടായിട്ടില്ല. അങ്ങനെ ഉള്ള ഒരാൾക്ക് ഡിപ്ലോമാറ്റിക് ഐ ഡി കൊടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ലൈഫ് മിഷനിലെ കൈക്കൂലി, സ്വർണ്ണക്കടത്ത്,ഡിപ്ലോമാറ്റിക് ഐ ഡി ഇതെല്ലം പരസ്പരം ബന്ധപ്പെട്ട സ്ഥിതിയിൽ തെളിവുകൾ പുറത്ത് വരണമെങ്കിൽ സിബിഐ അന്വേഷിക്കണം. അത് മുഖ്യമന്ത്രി എന്തിന് ഭയക്കുന്നു എന്ന് എനിക്ക് അറിയില്ലയെന്നും വി മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post പേ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Next post സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിന് ശുപാർശ