പേ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

പാ​ല​ക്കാ​ട്: പേ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി (19) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മേ​യ് 30 നാണ് ​ശ്രീ​ല​ക്ഷ്മി​യെ അ​യ​ൽ​വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ച​ത്. തു​ട​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച എ​ല്ലാ പ്ര​തി​രോ​ധ വാ​ക്സി​നും എ​ടു​ത്തി​രു​ന്നു. രണ്ട് ദിവസം മുൻപാണ് ശ്രീലക്ഷ്മിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ പേ​ വിഷബാധയുടെ ല​ക്ഷ​ണ​ങ്ങ​ൾ കണ്ടതിനെ തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോടെ മരണം സംഭവിക്കുകയായിരുന്നു.കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി .

Leave a Reply

Your email address will not be published.

Previous post മഹാരാഷ്ട്രയിൽ ബിജെപി സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും
Next post സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നു: വി മുരളീധരൻ