icu-sexual-harasement

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റിനെതിരായ അതിജീവിതയുടെ പരാതി തള്ളി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതി തള്ളി മെഡിക്കല്‍ കോളജ് എസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. ഗൈനക്കോളജിസ്റ്റ് കെവി പ്രീതയുടെ റിപ്പോര്‍ട്ടില്‍ വീഴ്ചയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കെവി പ്രീത അട്ടിമറി നടത്തിയിട്ടില്ല. അവർ അവരുടെ നിഗമനങ്ങളാണ് രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു കെവി പ്രീതയ്‌ക്കെതിരെ അതിജീവിത പരാതി നല്‍കിയത്. വൈദ്യപരിശോധന നടത്തിയ കെവി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും, അതിജീവിതയുടെ പരാതി പൂർണമായും രേഖപ്പടുത്തിയില്ലെന്നുമായിരുന്നു പരാതി. കെവി പ്രീതയുടെ മൊഴിയടക്കം അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും രേഖപ്പടുത്തിയിരുന്നു.

മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് മറ്റു നടപടികളൊന്നും ഉണ്ടായില്ല. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരുന്നത്. ശശീന്ദ്രനെതിരെയും മൊഴിമാറ്റാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് എതിരെയും പൊലീസ് നേരത്തേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.

deadbody-bag-lady Previous post പെരുമ്പാടി ചുരത്തിൽ യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; രണ്ടാഴ്ച പഴക്കമുണ്ടെന്ന് നിഗമനം
k.radhakrishnan-pattikajaathi-varga manthri Next post ക്ഷേത്ര പരിപാടിയിൽ ജാതിവിവേചനം നേരിട്ടു, ആ വേദിയിൽ വെച്ചുതന്നെ പ്രതികരിച്ചു; വെളിപ്പെടുത്തി മന്ത്രി രാധാകൃഷ്ണന്‍