yogi adithyanath-chief-minister

നിങ്ങളെ യമരാജൻ കാത്തിരിക്കുന്നു’; സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവരോട് യോഗി ആദിത്യനാഥ്

സ്ത്രീകളെ പീഡിപ്പിക്കുന്ന കുറ്റവാളികളെ ‘യമരാജൻ’ കാത്തിരിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച അംബേദ്കർ നഗറിലുണ്ടായ ദാരുണസംഭവത്തിന്റെ  പശ്ചാത്തലത്തിലാണു യോഗിയുടെ താക്കീത്. ഇരുച്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേർ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മരിക്കുകയും സംഭവത്തിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് സ്ത്രീകളെ പീഡിപ്പിക്കുന്നത് പോലെയുള്ള കുറ്റകൃത്യം ആരെങ്കിലും ചെയ്താൽ മരണത്തിന്റെ മൂർത്തിയായ യമരാജൻ അവരെ കാത്തിരിക്കും. ക്രമസമാധാന വ്യവസ്ഥയെ തകർക്കാൻ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

സംഭവത്തിൽ ശനിയാഴ്ച രാത്രി മൂന്നു പേരെ പോലീസ് പിടികൂടിയിരുന്നു. ഞായറാഴ്ച കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടു പ്രതികൾക്കു വെടിയേറ്റു പരിക്കേറ്റതായും ഒരാൾക്കു കാലിനു പൊട്ടലുണ്ടായതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

chandy-ummen-achu-ummen- Previous post ചെറുകുടൽ പരാമർശത്തിൽ സൈബർ ആക്രമണം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ
crime-theft-modrn-cars-and-bykes Next post മോഷ്ടിച്ചത് 500ലേറെ ആഢംബര കാർ; കുപ്രസിദ്ധ മോഷ്ടാക്കൾ ഒടുവിൽ വലയിൽ