fake-news-nipha-virus

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് കൊയിലാണ്ടി പൊലീസ്

നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്.

നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

greshma-crime-parassala Previous post ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്‌മയെ സഹതടവുകാരുടെ പരാതിയെ തുടർന്ന് ജയിൽ മാറ്റി
saji-cheriyaan-chalachithra-acadey-award Next post സ്ത്രീവിരുദ്ധം, തീർത്തും വിലകുറഞ്ഞ വാക്കുകൾ’; ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം: സാംസ്കാരിക മന്ത്രി സജി ചെറിയാന്‍