Nipah-virus-bats_health-in-kerala

നിപ്പ തൊട്ട് തുടങ്ങുന്നു, വീണ്ടും ദുരന്തങ്ങള്‍

  • നിപ്പയെ കെട്ടിയിട്ട ടീച്ചര്‍ക്ക് പിഞ്ഞാണം കിട്ടി, കുറേ പേര്‍ക്ക് ജീവന്‍ പോയി കിട്ടി, ആഷിഖ് അബുവിന് സിനിമയും കിട്ടി

കേരളത്തില്‍ വീണ്ടും കൊലയാളി രോഗങ്ങള്‍ ഓരോന്നായി കടന്നു വരികയാണ്. അതില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്ന നിപ്പയാണ് വീണ്ടും വന്നിരിക്കുന്നത്. മുഖ്യനും സംഘത്തിനുമൊക്കെ രോഗം പിടിപെട്ടാല്‍ അമേരിക്കയിലും വിദേശത്തുമൊക്കെ പോയി ചിക്തിസിച്ച് ഭേദമാക്കാം എന്നൊരു ഓപ്ഷനുണ്ട്. എന്നാല്‍, സാധാരണക്കാരില്‍ സാധാരണക്കാരുടെ അവസ്ഥയാണ് കഷ്ടം. ചികിത്സ കിട്ടാതെ ചാവുകയേ നിര്‍വാഹമുള്ളൂ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ, നിപ്പയെ തുടച്ചു നീക്കിയെന്നായിരുന്നു പ്രചാരണം. അതിന് അവാര്‍ഡുകളും അനുമോദനങ്ങളും അവര്‍ക്കു ലഭിക്കുകയും ചെയ്തിരുന്നു. ഇന്നവര്‍ വെറും എം.എല്‍.എ. എന്തു ചെയ്യാനാകും. ഇന്നത്തെ മന്ത്രി വീണാജോര്‍ജ്ജാണ്. നിപ്പയെ തുരത്താന്‍ എന്തെല്ലാമൊേെക്കാ ചെയ്യുന്നുണ്ട്. കോഴിക്കോട തമ്പടിക്കുന്നു. വൈറോളി ലാബുകളിലേക്ക് സാമ്പിളയക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് ആശ്വാസ നിധി നല്‍കുന്നു. ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു. ഭയമല്ല, ജാഗ്രത മതിയെന്നൊക്കെ പറയുന്നുണ്ട്.

ദരിദ്ര്യരില്‍ അതി ദരിദ്ര്യരോട് ജാഗ്രത മതിയെന്നു പറയുമ്പോള്‍ സര്‍ക്കാര്‍ എന്ത് ജാഗ്രതയാണ് എടുത്തിരിക്കുന്നത് എന്നല്ലേ ചോദിക്കേണ്ടത്. സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുമ്പോഴല്ലേ ജനങ്ങള്‍ക്ക് ഭയരഹിതമായി ജീവിക്കാനാകൂ. അപ്പോള്‍ സര്‍ക്കാര്‍ അല്‍പ്പം പോലും ജാഗ്രത പാലിക്കുന്നില്ല. പകരം, ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയാണ്. തോല്‍വി എന്നും തോല്‍വി തന്നെയാണ്. നിയമസഭയില്‍പ്പോലും പച്ചക്കള്ളം വിളിച്ചു പറയുന്ന ജനപ്രതിനിധികള്‍ നാടിനോടോ ജനങ്ങളോടോ സത്യസന്ധമായി ഇടെപെടുന്നില്ല എന്നത് ആര്‍ക്കാണറിയാത്തത്. അതുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി അടക്കമുള്ളവരെ ജനങ്ങള്‍ പൊതു വിചാരണക്ക് വിധേയമാക്കുന്നത്. സാമൂഹിക പ്രവര്‍ത്തക അഞ്ചു പാര്‍വ്വതിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സര്‍ക്കാരിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും കണക്കിന് പ്രഹരിക്കുന്നുണ്ട് അഞ്ചു.

അഞ്ചു പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

2018 ല്‍ നിപ്പ വന്നോ? വന്നു!അന്ന് സാമ്പിള്‍ പരിശോധനയ്ക്കയച്ചത്? പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍! എന്നിട്ട്?ഒന്നും ഇല്ല പി ആര്‍ വര്‍ക്ക് പൊടിപൊടിച്ചു. നിപ്പയെ പിടിച്ചുകെട്ടിയ ടീച്ചര്‍ക്ക് പിഞ്ഞാണം കിട്ടി കുറേ പാവങ്ങള്‍ക്ക് ജീവന്‍ പോയി കിട്ടി!ഞങ്ങടെ ആഷിഖ് അബുവിന് സിനിമയും കിട്ടി2021 ല്‍ നിപ്പ വന്നോ? വന്നു!അന്ന് സാമ്പിള്‍ പരിശോധനയ്ക്കയച്ചത്? പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍! എന്നിട്ട്?? ഒന്നുമില്ല മുഖ്യന്‍ കേരളത്തിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് തള്ളി മറിച്ചു, ഞങ്ങള്‍ അന്തം അണികളും തള്ളോട് തള്ള് തള്ളി നിപ്പയെ ഓടിച്ചു വിട്ടു! 2023 ല്‍ നിപ്പ വന്നോ? വന്നു! എന്നിട്ട് മുഖ്യന്‍ ഉദ്ഘാടനം ചെയ്ത വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പിള്‍ പരിശോധിച്ച് കാണും അല്ലേ??? ഏയ് ഇല്ല ഇക്കുറിയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത് പൂനെയില്‍ തന്നെ! അപ്പോള്‍ മുഖ്യന്റെ ഇന്‍സ്റ്റിറ്റ്യൂട്ട്???ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!.കിറ്റ് കിട്ടിയില്ലേ? അതില്‍ നിന്ന് വറ്റ് കിട്ടിയില്ലേ? തിന്നിട്ട് എല്ലിന്റെയിടയില്‍ കുത്തിയിട്ട് മുഖ്യന് എതിരെ സംസാരിക്കുന്നോ സംസ്ഥാന ദ്രോഹി.

എന്നാണ് അഞ്ചു പാര്‍വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും അവരുടെ അഭിപ്രായം കുറിക്കുന്നത് ഇങ്ങനെയാണ് ,കേരളത്തില്‍ കോഴിക്കോട് റീജിയണല്‍ VRDL ലാബിലും ആലപ്പുഴ എന്‍.ഐ.വി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധിക്കാന്‍ സജ്ജമാണ്. അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഐ.സി.എം.ആര്‍ എന്‍.ഐ.വി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരിടവേളയ്ക്ക് ശേഷം ഔട്ട്ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍.ഐ.വി പൂനൈയില്‍, നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂ. ഐ.സി.എം.ആറിന്റെ ഈ നിര്‍ദേശം ഉള്ളത് കാരണമാണിത്. അതിന് ശേഷം ഇവിടത്തെ ലാബുകളില്‍ തന്നെ സ്ഥിരീകരിക്കാന്‍ സാധിക്കും.പൂന വൈറോളെജി ലാബിലെ പരിശോധന ഫലം വരുന്നതിന് മുമ്പ് കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തില്‍ നിപ്പയെന്ന് സ്ഥീരികരിച്ചതല്ലേ പ്രോട്ടോക്കോള്‍ ലംഘനം? എന്തുകൊണ്ട് നമ്മുടെ ആരോഗ്യരംഗം വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുന്നു? അതിവിടുത്തെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകള്‍ കൊണ്ടല്ലെന്ന് മനസ്സിലാക്കുക. അടിസ്ഥാന സൗകര്യങ്ങളുടെ മികവിലും താഴേതട്ടിലുള്ള പാവപ്പെട്ട രോഗികള്‍ക്കും കൈയെത്തി പിടിക്കാനുമുള്ള മെഡിക്കല്‍ സൗകര്യങ്ങളുമാണ്. കുറവുകളും കുറ്റങ്ങളും കണ്ടേക്കാം.

ഇങ്ങനെ അവസാനിക്കുകയാണ് അഞ്ചുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍, കേരളത്തിന്റെ ശാപം ഇതുവരെയും തീര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം. ഗതികെട്ടവന്‍ തലമൊട്ടയടിച്ചാല്‍ അവിടെ കല്ലു മഴ പെയ്യുമെന്നു കേട്ടിട്ടില്ലേ. അതുപോലെയാണ് ഇവിടുത്തെ അവസ്ഥ. നിപ്പയില്‍ ആരംഭിച്ചിരിക്കുന്ന ദുരന്തങ്ങള്‍ ഇടതടവില്ലാതെ വരാനിരിക്കുന്നതേയുള്ളൂ. ഇനി വരുന്നത്, ഓഖിയായിരിക്കും. അതിനു പിന്നാലെ പ്രളയം. അതിനു പിന്നാലെ കൊറോണയുടെ മൂന്നാം പതിപ്പ്. പിന്നെ, മലവെള്ളം. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം, ഡാം തുറന്നു വിടല്‍, ഇ.ഡി. എന്‍.ഐ.എ. ജയില്‍, കൊലപാതകം, പീഡനങ്ങള്‍ അങ്ങനെ നിലയ്ക്കാത്ത ദുരന്തങ്ങള്‍ പെയ്തിറങ്ങുന്ന സമത്വ സുന്ദര കേരളമാണ് കാണാന്‍ കഴിയുന്നത്. ജനങ്ങളെല്ലാം ഒന്നുപോലെ എല്ലാത്തടങ്ങളിലും ദരിദ്രരായി ആമോദത്തോടെ വാഴുന്നു. ഭരണാധികാരികളെല്ലാം ഒരുപോലെ സന്തുഷ്ടര്‍. കോടീശ്വരന്‍മാര്‍. ദുരന്തങ്ങളെല്ലാം അവര്‍ക്ക് കായിക വിനോദങ്ങള്‍. ജനങ്ങളെല്ലാം അവരുടെ പരീക്ഷണ വസ്തുക്കള്‍. ഇതാണ് കേരളത്തിന്റെ യഥാര്‍ഥ ചിത്രം.

Leave a Reply

Your email address will not be published.

medi college-dental-hospital-a student-suspected-nipha Previous post തിരുവനന്തപുരത്തും നിപ സംശയം: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിരീക്ഷണത്തിൽ
nandhakumar-ummanchandy-pinarayi-vijayan Next post സോളാര്‍ കേസ് രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ കത്തിച്ചു; എല്‍ഡിഎഫ് അത് മുതലാക്കിയെന്ന് നന്ദകുമാര്‍