stomache-scissors-locked

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും

പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും. രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന സത്യാഗ്രഹം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കണമെന്നാണ് ഹര്‍ഷിനയുടെയും സമരസമിതയുടെയും ആവശ്യം.

നീതി വൈകുന്ന സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ തലസ്ഥാനത്ത് സത്യാഗ്രഹം നടത്താൻ ഹര്‍ഷിന തീരുമാനിച്ചത്. 2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ പ്രസവ ശസത്രക്രിയയിലാണ് ഹര്‍ഷിനയുട വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published.

oomman chandy-aathmakadha-sunnykkutty-abraham Previous post എന്റെ കാലശേഷമായിരിക്കും സത്യങ്ങൾ പുറത്തുവരിക”; പ്രസക്തമായി ഉമ്മൻ‌ചാണ്ടി തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ
manippoor niyama sabha-unique civil-code-in india Next post ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണം; നാഗാലാൻഡ് നിയമസഭ പ്രമേയം പാസാക്കി