mukundan-is dead-in ernakulam-bjp-state-leader

മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അന്തരിച്ചു

മുതിർന്ന സംഘപരിവാർ നേതാവും, ബിജെപി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്ന പിപി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ മണത്തണ സ്വദേശിയാണ്.ആർഎസ്എസ് പ്രചാരകനായി ബിജെപിയിലേക്ക് എത്തിയ പിപി മുകുന്ദൻ, ഒരുകാലത്ത് ബിജെപിയിലെ ശക്തനായ നേതാവായിരുന്നു. ആർഎസ്എസ് സംസ്ഥാന സമ്പർക്ക പ്രമുഖ് ആയിരുന്ന അദ്ദേഹം, ദീർഘകാലം ബിജെപിയുടെ ദേശീയ നിർവാഹകസമിതി അംഗവുമായിരുന്നു. പിന്നീട് 2006 മുതൽ 2016 വരെ പാർട്ടിയിൽ നിന്നും പുറത്തായിരുന്നു. ജന്മഭൂമിയുടെ എംഡിയായയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

bat-nipha-virus-kozhikkodu-precuation Previous post നിപ: ജാഗ്രത നിർദേശങ്ങൾ നൽകി കോഴിക്കോട് കലക്ടർ, സ്വീകരിക്കേണ്ട മുൻകരുതൽ ഇവയൊക്കെയാണ്
oomman chandy-aathmakadha-sunnykkutty-abraham Next post എന്റെ കാലശേഷമായിരിക്കും സത്യങ്ങൾ പുറത്തുവരിക”; പ്രസക്തമായി ഉമ്മൻ‌ചാണ്ടി തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ