nipha-kozhikkod-containtment-zone-in kerala

നിപ ജാഗ്രത: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ നിർദേശം

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസിനാണ് നിർദേശം നൽകിയത്. 

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്.  കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടെയ്ൻമെന്റ് സോണിലെ പരീക്ഷാർഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും അറിയിച്ചു. 

കണ്ടെയ്ൻമെന്റ് സോണുകൾ

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡുകൾ

മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡുകൾ

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡുകൾ

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡുകൾ

കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡുകൾ

വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് വാർഡുകൾ

കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡുകൾ

Leave a Reply

Your email address will not be published.

apple-i phone-electronics-technique Previous post ആപ്പിൾ ഇവന്റ് 2023: ഐഫോൺ 15 സീരീസുകൾ, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവ ഔദ്യോഗികമായി പുറത്തിറക്കി, സവിശേഷതകൾ ഇതൊക്കെയാണ്
bat-nipha-virus-kozhikkodu-precuation Next post നിപ: ജാഗ്രത നിർദേശങ്ങൾ നൽകി കോഴിക്കോട് കലക്ടർ, സ്വീകരിക്കേണ്ട മുൻകരുതൽ ഇവയൊക്കെയാണ്