ctystal_raj-aluva-young-children-attack

കുട്ടിയെ നേരത്തെ കണ്ടുവച്ചു; മുന്‍പ് ഒരു തവണ ക്രിസ്റ്റല്‍ രാജ് വീട്ടിലെത്തി; ആലുവയിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്

ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്. കുട്ടിയെ പ്രതി ക്രിസ്റ്റല്‍ രാജ് നേരത്തെ കണ്ടുവച്ചിരുന്നു. മുന്‍പ് ഒരുതവണ ഇയാള്‍ വീട്ടിലെത്തിയിരുന്നതായും മോഷണശ്രമവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി രണ്ടാം തവണ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു.

നേരത്തെ വീടിന്റെ പരിസരത്ത് എത്തുകയും ക്രിസ്റ്റല്‍ രാജ് കുട്ടിയെ കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അത്തരത്തിലൊരു ശ്രമവും നടന്നില്ല. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ ഇയാള്‍ ലൈംഗികാതിക്രമത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും മോഷണവും ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതിയെ പതിനാല് ദിവസത്തേത്ത് ആലൂവ മജിസ്ട്രേറ്ര് കോടതി റിമാന്‍ഡ് ചെയ്തു.ഇയാളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി പരിഗണിക്കും. പ്രതിക്കെതിരെ നിലവില്‍ ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ക്രിസ്റ്റല്‍ രാജിനെതിരെ മറ്റൊരു പോക്സോ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസം മോഷണശ്രമത്തിനിടെ ഒരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അതിന് പിന്നിലും ക്രിസ്റ്റല്‍ രാജ് ആണെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published.

laxmana_-_monson-mavungal-suspension Previous post ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
jilson-john-crime-mother-father-and-others Next post കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽനിന്ന് ഒഴിവാക്കണമെന്ന് കാഡൽ; ആവശ്യം തള്ളി