muhammed-riyas-cpm-left

യുഡിഎഫിന്റെ പ്രചാരണം ലോകം കീഴടക്കിയപോലെ; പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പിഎ മുഹമ്മദ് റിയാസ്

ലോകം കീഴടക്കിയത് പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിൽ ഇനി നടക്കാൻ ഒരു തെരെഞ്ഞടുപ്പും ഇല്ല. ഇതോടുകൂടി തെരെഞ്ഞടുപ്പുകൾ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന രീതിയിലാണ് യുഡിഎഫ് പ്രചാരണം. അതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

“എൽഡിഎഫ് ആകെ ദുബലപ്പെട്ടു, സർക്കാർ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീർക്കാനാണ് ഇവർ ശ്രമിക്കുന്നത്. എല്ലാം കീഴടക്കികഴിഞ്ഞുവെന്ന,  ബോധപൂർവമായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് യുഡിഎഫിൽ വലിയ നിലയിൽ അഹങ്കാരം വളരുന്നതിനും, അധികാരം പങ്കിടുന്ന ചർച്ചകൾക്കും കാരണമാകും” – മന്ത്രി പറഞ്ഞു.

“എൽഎഫിനെ സംബന്ധിച്ച് ജനവിധി അംഗീകരിക്കുന്നു. പാർട്ടി സെക്രട്ടറി കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞടുപ്പ് തോൽവി വിശദമായി വിലയിരുത്തും.”- മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി

Leave a Reply

Your email address will not be published.

tinitom-mammootty-malayalam-cinema Previous post ജീവിതത്തിൽ ഭയമുള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയും മാത്രം; മനഃപൂർവം വൈകിപ്പിച്ച പിറന്നാൾ ആശംസയുമായി ടിനി ടോം
kc.venugopal-india-politics Next post ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍<br>മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങി: കെ.സി.വേണുഗോപാല്‍ എംപി