murer-crime-hanging-till-death

ആലുവയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ

ആലുവയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമശേരി സ്വദേശികളായ ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബം വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.

stop-violance-against-childrens Previous post ഞരമ്പു രോഗികളുടെ നാട്, കേരളം നമ്പര്‍ വണ്‍
stalin-sanathana-dharmam- Next post ഉദയനിധിയുടെ മുഖത്തടിച്ചാല്‍ 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ഹിന്ദുസംഘടന