dharmaraja-rassalam-csi-

സിഎസ്‌ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി; മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി

സിഎസ്‌ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി. മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. മുൻ ജഡ്ജിയെ നിരീക്ഷകനാക്കാനും കോടതി  നിയോഗിച്ചു. ജസ്റ്റിസ് സെൻതിൽകുമാർ രാമമൂർത്തിയുടേതാണ് ഉത്തരവ്.

സിഎസ്‌ഐ ഭരണഘടന അനുസരിച്ച് ബിഷപ്പ് വൈദികരും 67 വയസ്സിൽ വിരമിക്കണമെന്നായിരുന്നു ചട്ടം. എന്നാൽ, കഴിഞ്ഞ മെയ് 18 ന് 67 വയസ് തികഞ്ഞ ബിഷപ് ധർമരാജ് റസാലം, പദവി ഒഴിയുന്നത് ഒഴിവാക്കാൻ 2022 ൽ  വിരമിക്കൽ പ്രായം 70 ആക്കി ഉയർത്തി ഭരണഘടന ഭേദഗതി കൊണ്ടുവന്നു.  നീക്കത്തെ എതിർത്ത 2 ഭദ്രശനങ്ങളുടെ പ്രതിനിധികളെ സിനാഡിൽ നിന്നൊഴിവാക്കിയായിരുന്നു മിന്നൽ നടപടികൾ. 15 ഭദ്രസനങ്ങളാണ് ധർമരാജ് റസാലത്തെ പിന്തുണച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതെ ഉള്ള നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മുൻ സഭ സെക്രറ്റി ഡി ലോറൻസ് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് സെൻതിൽകുമാർ രാമമൂർത്തിയുടെ ഉത്തരവ്.

മോഡറേറ്റലർ തെരഞ്ഞെടുപ്പിൽ ഭരണഘടന സാധുത ഇല്ലെന്ന വാദം അംഗീകരിച്ച കോടതി, നാല് മാസത്തിനകം പുതിയ തെരെഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. ഹൈക്കോടതി മുൻ ജഡ്ജിയെ നിരീക്ഷകനായും നിയമിച്ചിട്ടുണ്ട്. അതേസമയം ജനുവരിയിൽ ഹൂബ്ലിയിൽ നടന്ന സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് സിനഡ് അംഗങ്ങൾക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. 

Leave a Reply

Your email address will not be published.

vava suresh-snake-master Previous post സ്‌കൂളിൽ പോയി മടങ്ങും വഴിയാണ് ആദ്യമായി മൂർഖൻ പാമ്പിനെ പിടിക്കുന്നത്, അന്ന് 12 വയസ്; വാവ സുരേഷ്
kb.ganesh kumar-kerala-congress- Next post എന്നോട് ആർക്കും താൽപര്യക്കുറവില്ല, ചെയർമാനെ മാറ്റിയ കാര്യം മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ അറിഞ്ഞിരുന്നില്ല: ഗണേഷ് കുമാർ