govindan-cpm-puthuppally-election

പുതുപ്പള്ളിയില്‍ നല്ല വിജയം ഉണ്ടാകും: എം.വി ഗോവിന്ദന്‍

  • എല്‍.ഡി.എഫ് യോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തം
  • വൈകാരിക തരംഗം എന്ന ചിത്രം മാറി;

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വൈകാരിക തരംഗം എന്ന ചിത്രം മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രധാന ചര്‍ച്ച രാഷ്ട്രീയമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഈസി വാക്കോവറില്‍ ജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തുടക്കത്തിലേ പ്രതീക്ഷ. എന്നാല്‍ അതുമാറി. അവകാശവാദത്തിന് ഇല്ലെന്നും പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മറ്റ് മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുപ്പള്ളി വളരെ പുറകിലാണ്. അത് വസ്തുതയാണ്. പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയായി. പ്രചാരണരംഗത്ത് എല്‍ഡിഎഫ് ബഹുദൂരം മുന്നോട്ടുപോയി. 1,76,000ത്തോളം വരുന്ന വോട്ടര്‍മാരുള്ള മണ്ഡലത്തെ ഫലപ്രദമായി എല്‍ഡിഎഫ് പരിശോധിച്ചിട്ടുണ്ട്. വോട്ടര്‍മാരെ നേരിട്ടുകാണുന്ന രീതിയാണ് സ്വീകരിച്ചത്. മിക്കവാറും എല്ലാവരെയും കണ്ടിട്ടുണ്ട്.മുഖ്യമന്ത്രി പങ്കെടുത്ത എട്ട് യോഗം ഉള്‍പ്പടെ പ്രചാരണരംഗത്ത് വലിയ ജനാവലിയാണ് ഉണ്ടായതെന്നും ഗോവിന്ദന്‍ പറഞ്ഞു.

മത്സരം യുഡിഎഫ് എല്‍ഡിഎഫ് ബിജെപി എന്ന തലത്തില്‍ രാഷ്ട്രീയ വിഭജനത്തിലേക്ക് കാര്യങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം, ബിജെപിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വോട്ടുകുറഞ്ഞാല്‍ രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിലേക്ക് പോയെന്ന് പകല്‍ വെളിച്ചം പോലെ കേരളീയര്‍ക്ക് വ്യക്തമാകും. പുതുപ്പള്ളിയില്‍ പ്രചാരണത്തിന് എത്തിയ എകെ ആന്റണി പോലും രാഷ്ട്രീയം പറയുന്നതിന് പകരം വൈകാരികതലത്തില്‍ വോട്ടുനേടാന്‍ മാത്രമാണ് ശ്രമിച്ചതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോ പല പല സര്‍വേയും വന്നിട്ടുണ്ട്. ഇനിയും വരും. അതൊക്കെ കള്ളപ്രചാര വേലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

marrige-in-alahabad-livig-together Previous post വിവാഹത്തെ തകര്‍ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്: അലഹബാദ് ഹൈക്കോടതി
v.muraleedharan-bjp-kerala-goverment-finance Next post എല്ലാത്തിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടരുത്; കേന്ദ്രം നൽകാനുള്ള കുടിശികയുടെ തെളിവ് കൃഷിമന്ത്രി പുറത്തിവിടണമെന്ന് വി മുരളീധരൻ