
സംസ്ഥാനത്ത് മാസ്ക് വീണ്ടും കർശനമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം കർശനമാക്കി സംസ്ഥാന സർക്കാർ . പൊതുസ്ഥലങ്ങൾ, ജോലി സ്ഥാപനങ്ങൾ, പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ, യാത്ര ചെയ്യുന്ന വാഹനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് കർശനമാക്കിയാണ് ഉത്തരവിറക്കിയത് .
തിരുവനന്തപുരത്താണ് സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തു മാത്രം 782 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇന്നലെ മാത്രം 12 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് .
2005-ലെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള ശിക്ഷ നടപടികൾ കൈക്കൊള്ളുമെന്ന് ഉത്തരവിൽ പറയുന്നു . മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് പിഴ ചുമത്തുമെന്നും ഉത്തരവിൽ പറയുന്നു. ക്രമസമാധാനചുമതലയുള്ള എഡിജിപിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
