
അദാനി ഗ്രൂപ്പിന്റെ കമ്പിനികളിൽ ദശലക്ഷകണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തി; ഗുരുതര ആരോപണവുമായി ഒപാക് റിപ്പോർട്ട്
ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ (ഒസിസിആര്‍പി) റിപ്പോര്‍ട്ട്. ‘ഒപാക്’ മൗറീഷ്യസ് വഴിയാണ് പങ്കാളികള്‍ ഫണ്ട് ചെയ്യുന്നത്. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒസിസിആര്‍പി ഒരു ലേഖനത്തിലാണ് ഇത് വ്യക്തമാക്കിയത്. അദാനി കുടുംബവുമായി അടുത്ത ബന്ധമുളള നാസര്‍ അലി ശഹബാന്‍ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവര്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഒസിസിആര്‍പി ആരോപിക്കുന്നത്. അദാനി കുടുംബത്തിന്റെ ദീര്‍ഘകാല ബിസിനസ് പങ്കാളികളാണ് ഇവര്‍. അതേസമയം ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനായുള്ള പണം അദാനി കുടുംബത്തില്‍ നിന്നാണെന്നതിന് തെളിവില്ലെന്ന് ഒസിസിആര്‍പി വ്യക്തമാക്കി.ചാങ്ങിന്റെ ലിംഗോ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ആഹ്ലിയുടെ ഗള്‍ഫ് അരിജ് ട്രേഡിംഗ് എഫ് ഇസഡ് ഇ (യുഎഇ), മിഡ് ഈസ്റ്റ് ഓഷന്‍ ട്രേഡ് (മൗറീഷ്യസ്), ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവയിലൂടെ അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഓഹരി വില കൃത്രിമമായി വർധിപ്പിക്കാൻ ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒസിസിആര്‍പി ചൂണ്ടിക്കാട്ടി.എന്നാല്‍, നേരത്തേ ഹിന്‍ഡന്‍ബെര്‍ഗും ഇതേ ആരോപണം ഉന്നയിച്ചിരുന്നുവെന്നും, ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. മൗറീഷ്യസില്‍ അടക്കം ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച് പണം തിരിമറി നടത്തിയെന്നും, ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഷോര്‍ട്ട്-സെല്ലര്‍ കമ്പനിയായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടിരുന്നത്.