
മുഖ്യമന്ത്രിക്ക് മറവിരോഗം , മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുന്നു : വി .ഡി. സതീശൻ
തിരുവനന്തപുരം: മറവി രോഗം ബാധിച്ചവരെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ കാണാൻ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി നടത്തിയത് മൻ കി ബത്ത് ആണെന്നും വി ഡി സതീശൻ പ്രീതികരിച്ചു . നിയമസഭയിൽ പ്രതിഷേധിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്. കേരള നിയമസഭയുടെ ചരിത്രത്തിൽ നാണക്കേടുണ്ടാക്കിയ സംഭവത്തിന് നേതൃത്വം നൽകിയ പിണറായി ഞങ്ങളെ പെരുമാറ്റ ചട്ടം പഠിപ്പിക്കാൻ നോക്കുകയാണോ എന്നും അവർ നിയമസഭ അടിച്ചു തകർത്തത് പോലെ ഞങ്ങൾ ഒരിക്കലും പെരുമാറില്ല എന്നും വി ഡി സാധീശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
സിപിഎമ്മിന്റെ ഏത് പാർട്ടി ഓഫീസാണ് തങ്ങൾ തകർത്തതെന്നും കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി തകർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു .രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചിട്ട് തള്ളി പറയുകയാണ്. ഓരോ അതിക്രമവും ചെയ്തിട്ട് തള്ളിപ്പറയുന്നതാണ് സിപിഎമ്മിന്റെ രീതി. മുൻപ് ടിപിയെ കൊലപ്പെടുത്തിയിട്ട് തള്ളിപ്പറഞ്ഞില്ലേ. പിണറായി ഇപ്പോൾ നല്ല പിള്ള ചമഞ്ഞ് സംസാരിക്കുകയാണ്.ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. പോലീസ് സീൻ മഹസർ പോലും എടുക്കാത്ത വിഷയത്തിൽ മുഖ്യമന്ത്രിക്ക് എങ്ങനെ ഇതിൽ അറിവ് ലഭിച്ചു. കേസിൽ അന്വേഷണം നടക്കുമ്പോൾ ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത് അനൗചിത്യമാണ്. ഗാന്ധി ചിത്രം താഴെയിട്ടത് കോൺഗ്രസ് അല്ലെന്ന് ഇനി എങ്ങനെ എഡിജിപിക്ക് റിപ്പോർട്ട് നൽകാനാകും.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട എംപി ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയെ സോണിയ ഗാന്ധി സന്ദർശിച്ചത് ഇഹ്സാൻ ജഫ്രിയുടെ മകൻ ഇക്കണോമിക്സ് ടൈംസിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ സോണിയ ഗാന്ധി ആരെയും കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് ഇതൊക്കെ ആരാണ് എഴുതി കൊടുക്കുന്നത്.
കേന്ദ്ര ഏജൻസികൾ സ്വർണക്കടത്തു കേസ് അന്വേഷിക്കുന്നതിൽ സർക്കാർ ഭയപ്പെടുന്നതെന്തിനെന്നും വി ഡി സാധീശൻ ചോദിച്ചു . എന്നാൽ പ്രതിപക്ഷത്തിന് ഒരു ചോദ്യത്തെയും പേടിയില്ല എന്നും മുഖ്യമന്ത്രിയോട് മുഖത്ത് നോക്കി ചോദിക്കേണ്ടത് ചോദിക്കുമെന്നും അത് വിലക്കാൻ നോക്കണ്ട എന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
