mazha-mansoon-flood-sea-dam

കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. വടക്കൻ, മധ്യ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. എറണാകുളം, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.അറബിക്കടലിൽ കാലാവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതാണ് ഒരിടവേളയ്ക്ക് ശേഷം മഴ ലഭിക്കാൻ കാരണമാകുന്നത്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അടുത്ത ആഴ്ചയോടെ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിരീക്ഷണം.

Leave a Reply

Your email address will not be published.

delhi-minister-aravind-kegriwaal Previous post അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ഡൽഹി മന്ത്രി അതിഷി
india-meetting-in-delhi-seat-splitting Next post ഇന്ന് ‘ഇൻഡ്യാ’ മുന്നണിയുടെ മൂന്നാം യോഗം; മുഖ്യ അജണ്ട ലോക്സഭാ സീറ്റ് വിഭജനം