mamatha-banerji-amithabh-bachan

അമിതാഭ് ബച്ചൻ തനിക്ക് ഭാരത് രത്‌നയാണെന്ന് മമതാ ബാനർജി; കൈയിൽ രാഖി കെട്ടിക്കൊടുത്തു

അമിതാഭ് ബച്ചൻ തനിക്ക് ഭാരത് രത്‌നയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്‍ഡ്യ സഖ്യത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനായി മുംബൈയിലെത്തിയ മമത,  അമിതാഭ് ബച്ചന്റെ വസതി സന്ദർശിച്ചു. രക്ഷാബന്ധനോടനുബന്ധിച്ച് ബച്ചന്റെ കയ്യിൽ മമതാ ബാനര്‍ജി രാഖി കെട്ടി നൽകുകയും ചെയ്തു. 

ജുഹുവിലെ വസതിയിൽ അമിതാഭ് ബച്ചനും ജയ ബച്ചനും ചേർന്ന് മമത ബാനർജിക്ക് ഊഷ്മള സ്വീകരണം നൽകി. അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, ശ്വേത ബച്ചൻ, ചെറുമക്കളായ ആരാധ്യ ബച്ചന്‍, നവ്യ നവേലി നന്ദ എന്നിവരും അവിടെയുണ്ടായിരുന്നു. ദുർഗാ പൂജയിലും, കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിലും പങ്കെടുക്കാൻ അമിതാഭ് ബച്ചനെ മമതാ ബാനർജി ക്ഷണിച്ചു.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അമിതാഭ് ബച്ചന്‍ പങ്കെടുത്തിരുന്നു. അവിടെ ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് ബച്ചന് ഭാരതരത്ന നല്‍കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.

swapna-suresh-pinarayi-vijayan Previous post പദ്ധതി ആലോചിക്കുമ്പോൾ തന്നെ വൻ മത്സ്യത്തെ കണ്ടെത്തും; പിണറായിക്ക് ഗൾഫിൽ ബെനാമി ബിസിനസുണ്ടെന്ന് സ്വപ്ന സുരേഷ്
delhi-minister-aravind-kegriwaal Next post അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ഡൽഹി മന്ത്രി അതിഷി