vandhe-bharath-train-colour

ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത്; മംഗലാപുരത്തുനിന്ന് തുടങ്ങും

കേരളത്തിനുള്ള ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് ട്രെയിൻ പാലക്കാട് ഡിവിഷന് അനുവദിച്ചതായി റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചുകളുള്ള ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് സതേൺ റെയിൽവേയ്ക്ക് കൈമാറുമെന്നാണ് വിവരം.

പാലക്കാട് ഡിവിഷനാണ് ഈ റേക്ക് അനുവദിച്ചിരിക്കുന്നത്. ഇത് മംഗലാപുരത്തേക്കാണ് കൊണ്ടുപോകുക. മംഗലാപുരത്തുനിന്ന് ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നീ റൂട്ടുകളിൽ ഒന്നാണ് പരിഗണിക്കുന്നത്. ദക്ഷിണ റെയിൽവേ ബോർഡ് ആണ് റൂട്ട് തീരുമാനിക്കുക. 

ഏറെനാളായി രണ്ടാമത്തെ വന്ദേഭാരതിനായി കേരളം കാത്തിരിപ്പിലാണ്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്നാണു റെയിൽവേ പറയുന്നത്. വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് നൽകിയിരുന്നു. മംഗളൂരു – തിരുവനന്തപുരം, എറണാകുളം – ബെംഗളൂരു, തിരുനെൽവേലി – ചെന്നൈ, കോയമ്പത്തൂർ – തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സർവീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്.

രണ്ടാമത്തെ ട്രെയിൻ തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന്റെ എതിർദിശയിലായിരിക്കുമെന്നു റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാസർകോട് അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മംഗളൂരുവിൽനിന്നാണ് ഇതു തുടങ്ങാൻ കഴിയുക. കോട്ടയംവഴി 634 കിലോമീറ്ററാണ് മംഗളൂരു – തിരുവനന്തപുരം ദൂരം. ഈ ദൂരം പിന്നിടാൻ 11 മുതൽ 15 മണിക്കൂർ വരെയാണ് ട്രെയിനുകൾ ഇപ്പോൾ എടുക്കുന്നത്

Leave a Reply

Your email address will not be published.

cn.mohanan-mathew-kuzhal-nadan Previous post മാപ്പ് പറയണം; സി എന്‍ മോഹനന് കുഴല്‍നാടന്‍റെ വക്കീല്‍ നോട്ടീസ്, 2.5കോടി മാനനഷ്ടമായി നല്‍കണം
hindu-marrige-act-ini-india Next post ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ല: സുപ്രീം കോടതി