wayanad-ic.balakrishnan-dcc

ഡി.സി.സി. പ്രസിഡന്റിനെ അസഭ്യം പറഞ്ഞ് എംഎല്‍എയുടെ ശബ്ദരേഖ; വയനാടിലെ കോൺഗ്രസിൽ ഭിന്നതരൂക്ഷം

വയനാട്ടിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. തർക്കത്തിനിടെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഡി.സി.സി. അധ്യക്ഷൻ എൻ.ഡി. അപ്പച്ചനെ അസഭ്യം പറയുന്ന ശബ്ദരേഖ എതിർവിഭാഗം പുറത്തുവിട്ടു. ഇതിനുപിന്നാലെ എം.എൽ.എ. അധ്യക്ഷനോട് ക്ഷമ ചോദിക്കുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ബത്തേരി അർബൻ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി. യോഗം വിളിച്ചിരുന്നു. എം.എൽ. എ. ഏറെനേരം കാത്തിരുന്നിട്ടും ഡി.സി.സി. പ്രസിഡന്റ് എത്തിയില്ല. ഇതാണ് എം.എൽ.എയെ പ്രകോപിപ്പിച്ചത്. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയിലായിരുന്നു എന്നാണ് ഡി.സി.സി. പ്രസിഡന്റിന്റെ വിശദീകരണം.

സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എം.എൽ.എ. ഡി.സി.സി. പ്രസിഡന്റിനെ വിളിച്ച് ക്ഷമ ചോദിച്ചു. പരസ്യ പ്രതികരണത്തിനില്ലെന്ന് ഇരുനേതാക്കളും അറിയിച്ചു.

Leave a Reply

Your email address will not be published.

mazha-alert-rain-in-kerala Previous post സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
india-china-war-in-aksaichin-arunachal-pradesh Next post അരുണാചലും അക്‌സായി ചിൻ മേഖലയും ഉൾപ്പെടുത്തി ചൈനയുടെ ഭൂപടം; വിഷയത്തില്‍ ചൈനയെ പ്രതിഷേധമറിയിച്ച് ഇന്ത്യ