
ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; ശിവശക്തി പോയിന്റ് തലസ്ഥാനമാക്കണമെന്നും ഓൾ ഇന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ
ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനിൽ മറ്റു മതങ്ങൾ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്നും, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ‘‘ചന്ദ്രനെ ഹിന്ദു സാനാതന രാഷ്ട്രമായി പാർലമെന്റ് പ്രഖ്യാപിക്കണം. ചന്ദ്രയാൻ-3 ലാൻഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായും പ്രഖ്യാപിക്കണം. ജിഹാദി മനസ്ഥിതിയുള്ള ഒരു ഭീകരനും അവിടെയെത്തരുത്. അവർ അവിടെ എത്തുന്നതിനുമുൻപ് ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപടിയെടുക്കണം”- സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രന്റെ ധക്ഷിണധ്രുവം ഇനിമുതൽ ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.