വിജയ് ബാബു രാജിവയ്ക്കണം – ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മയിൽ നിന്ന് നടനും നിർമാതാവുമായ വിജയ് ബാബു രാജിവെക്കണമെന്നും അമ്മയുടെ സെക്രട്ടറി ഇടവേള ബാബു മാപ്പുപറയണമെന്നും നടനും എം.എല്‍.എ യുമായ ഗണേഷ് കുമാര്‍. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

അമ്മയെ ക്ലബിനോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. ഇടവേള ബാബു മാപ്പ് പറയണമെന്നും ദിലീപ് രാജിവച്ചപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടന്‍ ഷമ്മി തിലകനെതിരേയുള്ള നടപടിയിലും ഗണേഷ് കുമാര്‍ പ്രതിഷേധിച്ചു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ‘അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് കത്തയക്കുമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു .

ആരോപണ വിധേയനായ വിജയ് ബാബു ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട് . വിജയ് ബാബു നിരവധി ക്ലബുകളില്‍ അംഗമാണെന്ന് അമ്മ പറയുന്നത് ആര്‍ക്ക് വേണ്ടി ആണെന്നും ‘അമ്മ എന്ന സംഘടന ക്ലബ് ആണെന്നും ഇടവേള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നുവെന്നും, ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി
Next post സഭയിലെ പ്രതിഷേധം, പ്രതികരണവുമായി മുഖ്യമന്ത്രി