post-office-investment-finance

നിങ്ങൾക്ക് പോസ്റ്റ് ഓഫിസിൽ നിക്ഷേപമുണ്ടോ?; എന്നാൽ ഇക്കാര്യങ്ങൾ അറിയണം

പോസ്റ്റ് ഓഫിസ് സേവിംഗ്സ് അക്കൗണ്ടുകളിൽ നിങ്ങൾക്കു നിക്ഷേപമുണ്ടോ, എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. നിക്ഷേപ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കേന്ദ്രധനമന്ത്രാലയം. പോസ്റ്റ് ഓഫിസ് സേവിംഗ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട പോസ്റ്റ് ഓഫിസ് അമെൻഡ്മെന്റ് സ്‌കീം 2023 പ്രകാരമുള്ള നിയമങ്ങളിൽ മൂന്ന് സുപ്രധാന മാറ്റങ്ങളാണ് കേന്ദ്ര ധനമന്ത്രാലയം വരുത്തിയിരിക്കുന്നത്.

ജോയിന്റ് അക്കൗണ്ട് ഹോൾഡർ പരിധി നിക്ഷേപത്തിൽ അക്കൗണ്ട് ഉടമകളുടെ പരിധി ഉയർത്തി. ഇത്രനാൾ ജോയിന്റ് അക്കൗണ്ടിൽ ഒരു സമയം രണ്ട് പേർക്ക് മാത്രമേ പങ്കാളികളാകാൻ സാധിച്ചിരുന്നുള്ളു. ഈ പരിധി മൂന്നായി ഉയർത്തിയിരിക്കുകയാണ്.

പോസ്റ്റ് ഓഫിസ് നിക്ഷേപ നിയമത്തിൽ വന്ന മറ്റൊരു സുപ്രധാന മാറ്റം പലിശ നിരക്കിലാണ്. പ്രതിവർഷം നാല് ശതമാനം എന്ന നിരക്കിൽ കണക്കാക്കുന്ന പലിശ നിരക്ക് ഇനി ഓരോ വർഷവും അവസാനം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും.

അവസാന മാസത്തെ പത്താം ദിവസത്തിന്റേയും അവസാന ദിവസത്തിന്റെയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസ് കണക്കാക്കിയാകും പലിശ നിരക്ക് ഉണ്ടാവുക. അതുപോലെതന്നെ അക്കൗണ്ട് ഉടമ മരണപ്പെട്ടു പോകുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപുള്ള മാസം മാത്രമേ പലിശ ലഭിക്കുകയുള്ളു.

Leave a Reply

Your email address will not be published.

sadhya-vazha ila-shamseer-pinarayi Previous post ഓണസദ്യയില്‍ പണികൊടുത്ത് ഗണേശന്‍; ചോറും സാമ്പാറും മിത്തായി, ഷംസീറിന് കിട്ടിയത് വെറും പായസവും പഴവും മാത്രം
nationalism-india-agnihothry Next post ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയ കശ്മീർ ഫയൽസിനെ പരിഹസിച്ച് ഒമർ അബ്ദുള്ള: മറുപടി നൽകി വിവേക് ​​അഗ്നിഹോത്രി