
ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു: യുവതി അറസ്റ്റില്‍
ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. അതിയന്നൂര്‍ മൂന്ന് കല്ലിൻമൂട് രാജി ഭവനില്‍ മായ(45) ആണ് പിടിയിലായത്.
വട്ടിയൂര്‍ക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ജൂലൈ 21-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് നേതാജി റോഡ് ഗോപിക നിവാസില്‍ രാധാകൃഷ്ണൻ നായരുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. നാലര പവൻ സ്വര്‍ണാഭരണങ്ങളും 41,000 രൂപയും ആണ് ഇവര്‍ കവര്‍ന്നത്. മോഷണ മുതല്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
