missing-college-student-rapped

കാണാതായ കോളജ് വിദ്യാര്‍ഥിനി ആൾപ്പാർപ്പില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍; എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു

തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കാലുകള്‍ കെട്ടിയ നിലയിൽ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ വീട്ടില്‍നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു. കോളജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.

ep.jayaraj-cpm-kk.shylaja Previous post പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ല; സർക്കാരിനെ പരിഹസിക്കാൻ ശ്രമിക്കുന്നത് തെറ്റെന്ന് ഇപി ജയരാജൻ
bus-accident-crime-death-case Next post സ്‌കൂൾ ബസിൽ വന്നിറങ്ങിയ നാലുവയസുകാരി അതേ ബസ് തട്ടിമരിച്ചു